ന്യൂഡൽഹി: സ്വവർഗ വിവാഹം സാധൂകരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. സ്വവർഗ ലൈംഗീകത നഗര സങ്കൽപ്പമല്ല. വരേണ്യ സങ്കൽപ്പവുമല്ല. സ്പെഷ്യൽ മാര്യേജ് ആക്ടിലെ സെക്ഷൻ-4 ഭരണഘടനാ വിരുദ്ധമാണ്. ഇതിൽ മാറ്റം വേണോ എന്ന് പാർലമെൻറ്റാണ് പരിശോധിക്കേണ്ടത് . കോടതിക്ക് നിയമം ഉണ്ടാക്കാൻ കഴിയില്ലെന്നും വിധി വ്യാഖ്യാനിക്കാൻ മാത്രമെ സാധിക്കു എന്നും കോടതി വ്യക്തമാക്കി.
3-2-ന് കേസിലെ ഹർജികൾ തള്ളി.ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും, ജസ്റ്റിസ് സഞ്ജയ് കൗളും ഇതിൽ യോജിച്ചു . ഹിമ കോലി, രവീന്ദ്രഭട്ട്, നരസിംഹ എന്നിവർ വിയോജിപ്പ് രേഖപ്പെടുത്തിയതോടെ സ്വവർഗ വിവാഹത്തിന് നിയമ സാധുത ഇല്ലെന്ന് സുപ്രീം കോടതി പറഞ്ഞു