കൊല്ലം: ചിതറയിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. വളവുപച്ച സ്വദേശി (21) ആണ് മരിച്ചത്. വേങ്കൊല്ല സ്വദേശിയായ സാബിത്ത് ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സസയിലാണ്.
വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപക.ടം എതിർ ദിശകളിൽ നിന്ന് വന്ന ബൈക്കുകൾ വളവുപച്ചക്കും പേഴുംമൂട്ടിനുമിടയിലുളള വളവിൽ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. മരണപ്പെടുന്നത്. റോഡിലേക്ക് തലയിടിച്ചു വീണ ഫഹദിന്റെ നില ഗുരുതരാവസ്ഥയിലായിരുന്നു.
ഫഹദ് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു. സാബിത്ത് സഞ്ചരിച്ച ബൈക്ക് അമിതവേഗതയിൽ നിയന്ത്രണം വിട്ട് ഫഹദ് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. സാബിത്തിന്റെ ബൈക്കിടിച്ച് ചിതറയിൽ മൂന്നാമത്തെ ആളാണ് മരണപ്പെടുന്നത്.