വലിച്ചെറിഞ്ഞാലും വേണ്ടെന്നുവെച്ചാലും ഭാഗ്യം നിങ്ങളെ തേടിവരും.സമ്മാനമില്ലെന്ന് കരുതി വീട്ടിലെ ചവറ്റുകുട്ടയിൽ വലിച്ചെറിഞ്ഞ ലോട്ടറി ടിക്കറ്റിന് അടിച്ചത് ഒരു കോടി. മൂലവട്ടം ചെറുവീട്ടിൽ വടക്കേതിൽ സി.കെ.സുനിൽകുമാർ ബുധനാഴ്ച നറുക്കെടുത്ത ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറി ടിക്കറ്റിനാണ് ഒരു കോടി അടിച്ചത്.
ആദ്യം ഫലം പരിശോധിച്ച സുനിൽകുമാർ സമ്മാനമൊന്നും അടിക്കാത്ത നിരാശയില്‍ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ ടിക്കറ്റ് സംശയം തോന്നി വീണ്ടും ഫലം നോക്കിയപ്പോഴാണ് ചുരുട്ടിക്കളഞ്ഞത് മഹാ ഭാഗ്യമാണെന്ന് പൂവന്തുരുത്ത് പ്ലാമ്മൂട് സ്റ്റാൻഡിലെ ഈ ഓട്ടോഡ്രൈവർക്ക് മനസിലായത്.
വീട് പണയം വച്ചെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയിരിക്കുമ്പോഴാണ് സുനിൽകുമാറിനെ ഭാഗ്യദേവത തുണച്ചത്.