കാസര്‍ഗോഡ്: പതിനാലുകാരിയെ രണ്ടുവര്‍ഷത്തിലേറേയായി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മുന്നാട് കൊട്ടോടിയിലെ സി.അബ്ദുള്‍ റാഷിദിനെയാണ് ചന്തേര എസ്.ഐ, എം.വി.ശ്രീദാസ് അറസ്റ്റ് ചെയ്തത്.പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
എടച്ചാക്കൈയില്‍ മദ്രസ അധ്യാപകനായിരുന്ന ഇയാള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ വെച്ചാണ് ആദ്യം പെൺകുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് ഭീഷണിപ്പെടുത്തി രാത്രിയില്‍ വീട്ടിലെത്തിയായിരുന്നു പീഡനം. ഇയാൾ നിലവില്‍ തൃക്കരിപ്പൂരിലെ ലൈറ്റ് സൗണ്ട് സ്ഥാപനത്തിലാണ് ജോലിയെടുക്കുന്നത്.സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് ഇന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി.