ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു

ജിമ്മിൽ‌ വർക്കൗട്ടിനിടെ ആളുകൾ കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങൾ കഴിഞ്ഞ കുറച്ച് കാലമായി വര്‍ദ്ധിച്ചുവരികയാണ്. ഹരിയാന പോലീസിൽ ഡിഎസ്പിയായ ജൊഗീന്ദർ ദേശ്‍വാളാണ് ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചത്.പാനിപ്പത്ത് ജില്ലാ ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്ന അദ്ദേഹം ഇന്ന് രാവിലെ അഞ്ചോടെ ജിമ്മിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മകൻ ടോൾ പ്ലാസ കടക്കാൻ അച്ഛന്റെ പോലീസ് ഐഡി കാർഡ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ടും മകനെ ഹരിയാന പോലീസിലെ ഹെഡ് കോൺസ്റ്റബിൾ ആശിഷ് കുമാർ പിടികൂടിയ സംഭവമായും അടുത്തിടെ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്ന ആളാണ് മരിച്ച ജൊഗീന്ദർ.