കനേഡിയൻ പൗരന്മാർക്കായുള്ള സേവനങ്ങൾ ഇന്ത്യ പുനരാരംഭിക്കുന്നു

ന്യൂഡൽഹി: ഇന്ത്യ നിർത്തിവെച്ച കനേഡിയൻ പൗരന്മാർക്കായുള്ള വിസാ സേവനങ്ങൾ ഭാഗികമായി പുനരാരംഭിക്കുന്നു. ഒക്ടോബർ 26 വ്യാഴാഴ്ച ഇന്ന് മുതൽ ഈ സേവനങ്ങൾ വീണ്ടും പ്രവർത്തിച്ച് തുടങ്ങുമെന്ന് ഇന്ത്യൻ ഹൈ കമ്മീഷണൻ അറിയിച്ചു. കനേഡിയൻ പൗരന്മാർക്കായുള്ള എൻട്രി വിസ, ബിസിനസ് വിസ, മെഡിക്കൽ വിസ, കോൺഫറൻസ് വിസ എന്നിവയുടെ സേവനങ്ങൾ പുനരാരംഭിക്കും.

നിലവിലെ സാഹചര്യത്തിന്റെ തുടർച്ചയായ വിലയിരുത്തലിനെ അടിസ്ഥാനമാക്കി ഉചിതമായ രീതിയിൽ കൂടുതൽ തീരുമാനങ്ങൾ അറിയിക്കുമെന്നും ഹൈക്കമ്മീഷനിൽ നിന്നുള്ള മാധ്യമ പ്രസ്താവനയിൽ അറിയിച്ചു. ഒരു മാസത്തിന് ശേഷമാണ് ഈ സേവനങ്ങൾ പുനരാരംഭിക്കുന്നത്.

ഖാലിസ്ഥാൻ വിഘടനവാദി നേതാവായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യക്കെതിരെ ആരോപണം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് വിസാ സേവനങ്ങൾ നിർത്തിവച്ചത്.