കളമശ്ശേരിയിൽ പ്രാർത്ഥനാ യോഗത്തിനിടെ സ്ഫോടനത്തിൽ ഒരാൾ മരിച്ചു,23 പേർക്ക് പരിക്ക്

കൊച്ചി: എറണാകുളം കളമശേരി സംറ കൺവെഷൻ സെന്‍ററിൽ ഇന്ന് രാവിലെയുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ കൊല്ലപ്പെട്ടു. 23 പേർക്ക് പരിക്കേറ്റു. 5 പേരുടെ നില ഗുരുതരമാണ്.രണ്ടായിരത്തോളം ആളുകൾ പങ്കെടുത്ത യഹോവ സാക്ഷികളുടെ പ്രാർഥനയോഗത്തിനിടയിലാണ് പൊട്ടിത്തെറിയുണ്ടാ‍യത്. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും അടക്കം മുഴുവൻ ജീവനക്കാരും അടിയന്തരമായി ജോലിക്ക് ഹാജരാകണമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേശ് മോഹൻ അറിയിച്ചു.