കളമശ്ശേരി സ്‌ഫോടനം,ഇന്ന് മുഖ്യമന്ത്രി വിളിച്ച സർവ്വ കക്ഷിയോഗം

തിരുവനന്തപുരം: കളമശ്ശേരി കൺവെൻഷൻ സെന്ററിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവ്വ കക്ഷിയോ​ഗം ഇന്ന് ചേരും. ഇതിനായി എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളേയും ക്ഷണിച്ചിട്ടുണ്ട്. സ്‌ഫോടനത്തിനെ തുടര്‍ന്ന് സമൂഹമാധ്യമ ഇടപെടലുകളിലും വിദ്വേഷ പ്രചരണങ്ങളിലും പുലര്‍ത്തേണ്ട ജാഗ്രത അടക്കമുള്ളവ ഇന്ന് യോഗത്തില്‍ ചര്‍ച്ചയാകും.ബോംബ്സ്ഫോടനത്തിൽ മരണം മൂന്നായി.

സാമ്ര കൺവെൻഷൻ സെന്ററിൽ പ്രാർഥനയ്ക്കിടെ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് മൂന്ന് സ്ഫോടനങ്ങൾ ഉണ്ടായത്. സ്‌ഫോടനത്തിൽ 51 പേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്.കളമശ്ശേരി സംഭവത്തിൽ ഇന്റലിജൻസ് വീഴ്ചയിലടക്കം സർക്കാരിന് വിമര്‍ശനം ഉയരുന്നുണ്ട്.യഹോവ സാക്ഷികളുടെ വിശ്വാസികളിലൊരാളായിരുന്ന ചെലവന്നൂർ വേലിക്കകത്ത് വീട്ടിൽ മാർട്ടിൻ ഡൊമിനിക് ആണ് സ്ഫോടനം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാൾ കൊച്ചി തമ്മനത്ത് വാടകയ്ക്ക് താമസിക്കുകയാണ്. താനാണ് സ്ഫോടനം നടത്തിയതെന്ന് അവകാശപ്പെട്ട് മാർട്ടിൻ ഡൊമിനിക് തൃശ്ശൂർ കൊടകര സ്റ്റേഷനിൽ കീഴടങ്ങി.

ഇപ്പോഴും സര്‍ക്കാരിന്റെ പല നിലപാടിലും പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടാണ്. ഇതേതുടർന്ന് കേന്ദ്രത്തിൽ നിന്നുവരെ സർക്കാരിനും പ്രതിപക്ഷത്തിനും വിമർശനം ഉയർന്നിട്ടുണ്ട്.