ബോംബ് ഉണ്ടാക്കാൻ അമ്പതിലേറെ പടക്കവും പെട്രോളും വാങ്ങി

കൊച്ചി: കളമശേരി സ്ഫോടനത്തിനായി ബോംബുണ്ടാക്കാൻ പ്രതി പടക്കകടയിൽ നിന്ന് അമ്പതിലധികം പടക്കങ്ങളുടെ കരിമരുന്നും തൃപ്പുണിത്തുറയിൽ നിന്ന് പെട്രോളും വാങ്ങിയതായി അന്വേഷണം സംഘം കണ്ടെത്തി. ബോംബ് നിർമിക്കാനും സ്ഫോടനത്തിലും സഹായത്തിന് മറ്റാരുമില്ലന്ന് ചോദ്യം ചെയ്യലിൽ ഡൊമിനിക് മാർട്ടിൻ ആവർത്തിച്ചു.

ഹാളിൽ ബോംബ് വെച്ച ശേഷം പ്രാർത്ഥന നടക്കുന്ന ഹാളിന്റെ പുറകിലേക്ക് പോയി. അവിടെ ഇരുന്നാണ് ബോംബ് സ്ഫോടനം നടത്തിയത്. സ്ഫോടനം നടന്നു എന്ന് ഉറപ്പിച്ചതോടെ സ്ഥലത്ത് നിന്ന് ബൈക്കിൽ പുറത്തേക്ക് പോയി. സ്ഫോടനത്തിനു മുൻപ് രണ്ടുതവണ പ്രതി പ്രാർത്ഥന നടക്കുന്ന ഹാളിൽ എത്തി മടങ്ങിയായും പ്രതി മൊഴി നൽകിയിട്ടുണ്ട്.ഡൊമിനിക് മാർട്ടിന്‍റെ സുഹൃത്തിനെ അന്വേഷണസംഘം ചോദ്യം ചെയ്യും. സ്ഫോടനത്തിന് ശേഷം പ്രതി ഇയാളെ ഫോണിൽ ബന്ധപ്പെട്ടതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആദ്യം സുഹൃത്തിനെ മാത്രമായും പിന്നീട് ഇരുവരെയും ഒരുമിച്ച് ഇരുത്തിയും ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.

. പ്രതിയെ തീവ്രവാദ സംഘങ്ങൾ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന നിഗമനം അന്വേഷണസംഘം തള്ളിക്കളയുന്നില്ല.പ്രതി ഡൊമിനിക് മാർട്ടിന്‍റെ മൊഴി പൂർണമായും വിശ്വസിക്കാൻ അന്വേഷണസംഘവും കേന്ദ്ര ഏജൻസികളും തയ്യാറായിട്ടില്ല. ഡൊമിനിക് മാർട്ടിൻ ബോംബ് നിർമ്മിച്ചത് ഒറ്റയ്ക്കാണെന്ന മൊഴിയാണ് പൊലീസ് വിശ്വാസത്തിലെടുക്കാതിരിക്കുന്നത്. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുവാനും തീരുമാനം.