നിരത്തിലിറങ്ങുന്ന എല്ലാ വാഹനങ്ങളിലും ഇന്നു മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം

തിരുവനന്തപുരം: കെഎസ്ആർടിസി ഉള്‍പ്പടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍ക്കും ഡ്രൈവറുടെ നിരയിലെ മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നയാള്‍ക്കും ഇന്ന് മുതൽ സീറ്റ് ബെല്‍റ്റ് നിർബന്ധം. സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ എ.ഐ. ക്യാമറ പിഴ ചുമത്തും.ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും മുന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനുള്ള നിര്‍ദേശം നേരത്തെ തന്നെ വന്നുവെങ്കിലും നടപ്പാക്കുന്നതിന് കുറച്ച് സാവകാശം നല്‍കുകയായിരുന്നു.

ബസുകള്‍ക്കുള്ളിലും പുറത്തും ക്യാമറകള്‍ ഘടിപ്പിക്കണമെന്ന ഉത്തരവും ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെങ്കിലും ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാൻ വരുമ്പോൾ ഘടിപ്പിച്ചാൽ മതിയെന്ന ഇളവ് നൽകിയിട്ടുണ്ട്. സ്വകാര്യ ബസുകളുടെ കാര്യത്തിൽ അനശ്ചിതത്വം തുടരുകയാണ്. സാമ്പത്തിക പരമായ പ്രശ്‌നങ്ങളാണ് സ്വകാര്യ ബസുടമകൾ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.