കോഴിക്കോടിന് യുനെസ്കോ സാഹിത്യ നഗരം പദവി.ഈ പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമാണ് കോഴിക്കോട്. കോഴിക്കോടിന്റെ സാഹിത്യ പൈതൃകം കണക്കിലെടുത്താണ് പദവി നൽകിയത്.കില മുന്നോട്ടുവച്ച നിർദ്ദേശവുമായി മുന്നോട്ടു നീങ്ങുകയായിരുന്ന കോർപറേഷന്റെ ഒന്നര വർഷമായുള്ള പരിശ്രമങ്ങളാണ് ഫലം കണ്ടത്.
സാഹിത്യ നഗരപദവിയിലേക്ക് കോഴിക്കോടിനെ എത്തിച്ചതില്‍ എല്ലാവര്ക്കും നന്ദിയുണ്ടെന്ന് മേയര്‍ ബീന ഫിലിപ്പ് അറിയിച്ചു. സാഹിത്യ നഗര പദവി ലഭിച്ച ലോകത്തിലെ ആദ്യ നഗരമാണ് പ്രാഗ് (2014)മധ്യപ്രദേശിലെ ഗ്വാളിയോറിനാണ് സിറ്റി ഓഫ് മ്യൂസിക് പദവി