ന്യൂഡൽഹി : കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം ലോകത്തെ വീണ്ടും ആശങ്കയിലാക്കുന്നു.സെപ്റ്റംബർ മാസം ആദ്യമാണ് കൊറോണയുടെ പുതിയ വകഭേദമായ JN.1 ആദ്യമായി തിരിച്ചറിയുന്നത്. ഇതിപ്പോൾ യു എസ് ഉൾപ്പെടെ 11 രാജ്യങ്ങളിൽ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. ഇത് വാക്സിൻ പ്രതിരോധത്തെ മറികടന്നേക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
2021ൽ യുഎസ്, ചൈന, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ വലിയ ജീവ ഹാനി ഉണ്ടാക്കിയ ഒമിക്രോൺ വകഭേദത്തിൽ നിന്നും ഉണ്ടായതാണ് പിറോള അഥവാ BA. 2.86.ഇംഗ്ലണ്ട്, ഐസ്ലാൻഡ്, ഫ്രാൻസ്, യു എസ് തുടങ്ങിയ രാജ്യങ്ങളിലും പുതിയ വക ഭേദമായ JN.1 കണ്ടെത്തിയിട്ടുണ്ട്.വളരെ വേഗത്തിലുള്ള വ്യാപനമാണ് ഈ വകഭേദത്തിന് ഉണ്ടാകുന്നത്.ഏറ്റവും വ്യാപന ശേഷി ഉള്ളതും മറ്റൊരു വക ഭേദവുമായി താരതമ്യം ചെയ്യാൻ കഴിയാത്ത ഒന്നുമാണ് പുതിയതായി കണ്ടെത്തിയ വക ഭേദം എന്ന് സ്ക്രിപ്സ് റിസേർച്ച് ട്രാൻസ്ലേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായ എറിക് ടോപ്പോൾ പറഞ്ഞു.
ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി തകർക്കാനും ആളുകളെ രോഗത്തിന് കീഴ്പ്പെടുത്താനും വേഗത്തിൽ കഴിയുന്നതാണ് JN.1 ലെ സ്പൈക്ക് പ്രോട്ടീന്റെ സാനിധ്യം.പനി, വിറയൻ ,ചുമ ,ശ്വാസംമുട്ടൽ ,ക്ഷീണം , ശരീര വേദന ,തലവേദന ,രുചിയും മണവും നഷ്ടപ്പെടുക ,തൊണ്ട വേദന ,മൂക്കടപ്പ് ,ഛർദ്ദി , വയറിളക്കം തുടങ്ങിയ BA. 2.86 ന്റെ അതേ ലക്ഷണങ്ങൾ തന്നെയാണ് JN.1 നും ഉള്ളതെന്ന് CDC പറയുന്നു.ശരീരത്തിന്റെ പ്രതിരോധം ഇതിനെതിരെ എത്ര മാത്രം ഉണ്ടെന്നും വ്യാപന ശേഷി എത്രയെന്നും അറിയാൻ കാത്തിരിക്കണം.