മോഹന്ലാലിനോടൊപ്പം ഇനി അഭിനയിക്കില്ല.ഷമ്മി തിലകൻ

നായകനും പ്രതിനായകനുമായി സ്‌ക്രീനിൽ വീണ്ടും ഒരുമിച്ച് കാണാൻ പ്രേക്ഷകർ ആഗ്രഹിക്കുന്ന താരങ്ങളാണ് മോഹൻലാലും ഷമ്മിയും. ഇവരുടെ കോമ്പിനേഷൻ സീനുകൾ എന്നും കൈയ്യടി നേടിയിട്ടുള്ളവയാണ്. ഷമ്മി ചേട്ടാ നിങ്ങൾ ഇനി എന്നാണ് ലാലേട്ടനുമൊത്തുള്ള അടുത്ത സിനിമ’ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് മോഹൻലാലുമായി താൻ ഇനി ഒരിക്കലും അഭിനയിക്കില്ല എന്ന് ഷമ്മി തിലകൻ പറഞ്ഞത്.

മലയാള സിനിമയിലെ കുലപതിയാ.യിരുന്ന തിലകന്റെ മകൻ എന്നതിനപ്പുറം അഭിനയ സിദ്ധി കൊണ്ട് സ്വന്തമായൊരു മേൽവിലാസം നേടിയെടുത്ത മലയാളിയുടെ പ്രിയങ്കരനായ നടനാണ് ഷമ്മി തിലകൻ. സ്വന്തമായ നിലപാടുകൾ ശക്തമായ ഭാഷയിൽ തുറന്ന് പറഞ്ഞിട്ടുള്ള അച്ഛന്റെ മകൻ തന്നെയാണ് ഷമ്മി.തനിക്ക് വരുന്ന നല്ലതും മോശവുമായ കമന്റുകൾക്ക് മറുപടി നൽകുന്ന ഷമ്മി സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്.അമ്മ താര സംഘടനയുമായി ബന്ധപ്പെട്ട് തിലകനും മകൻ ഷമ്മി തിലകനും മോഹൻലാലുമായി ഏറെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. 

മോഹൻലാലുമായി താൻ ഇനി ഒരിക്കലും അഭിനയിക്കില്ലെന്നും ഒരിക്കലും നടക്കാത്ത മനോഹരമായ ഒരു സ്വപ്നം എന്നുമാണ് ഷമ്മി തിലകൻ പറയുന്നത്