കോട്ടയം: സീരിയൽ സിനിമാ താരം വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ. പാമ്പാടിക്ക് സമീപം പാർക്ക് ചെയ്തിരുന്ന കാറിലാണ് വിനോദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല
പാർക്ക് ചെയ്ത കാറിനുള്ളിൽ നിന്നും വളരെ നേരമായിട്ടും ആരും പുറത്തിറങ്ങാതിരുന്നതോടെ വാഹനം പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാമ്പാടി പോലീസ് എത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.