അഹമ്മദബാദ് : നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയെ തകർത്ത് ഓസ്ട്രേലിയ ആറാം ഐസിസി ഏകദിന ലോകകപ്പ് കിരീടം നേടി.ആറ് വിക്കറ്റിനാണ് ഫൈനലിൽ ഇന്ത്യയെ ഓസ്ട്രേലിയ തകർത്തത്. ഇന്ത്യൻ നായകൻ രോഹിത് ശർമ മികച്ച തുടക്കം നൽകിയെങ്കിലും കംഗാരുക്കൾ ഇന്ത്യക്ക് മേൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു.
തുടക്കത്തിൽ പതറിയ ഓസീസിനെ ഹെഡ്ഡും മാർനെസ് ലാബുഷെയ്നും ചേർന്ന് വിജയത്തിലേക്കെത്തിക്കുകയായിരുന്നു.മിച്ചൽ സ്റ്റാർക്ക് മൂന്നും ജോഷ് ഹെസ്സെൽവുഡ്ഡും കുമ്മിൻസും രണ്ട് വീതം വിക്കറ്റുകൾ നേടി. ഗ്ലെൻ മാക്സ്വെല്ലും ആഡം സാംപയുമാണ് മറ്റ് വിക്കറ്റുകൾ സ്വന്തമാക്കിയത്.ഏഴ് ബോളമാരെ അണിനിരത്തിയാണ് പാറ്റ് കമ്മിൻസ് ഇന്ത്യക്കെതിരെ ബോളിങ് ആക്രമണം നടത്തിയത്.
120 പന്തിൽ 137 റൺസെടുത്താണ് ട്രാവസ് ഓസീസിന്റെ ജയത്തിന് രണ്ട് റൺസ് അകലെ പുറത്തായത്. അർധ സെഞ്ചുറി നേടിയ ലാബുഷെയ്ൻ മികച്ച പിന്തുണ നൽകുകയും ചെയ്തു. ഇന്ത്യക്കായി ജസ്പ്രിത് ബുമ്ര രണ്ട് മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.അർദ്ധ സെഞ്ചുറി നേടിയ കോലി അപ്രതീക്ഷിതമായി പുറത്തായതു ഇന്ത്യൻ സ്കോർ ബോർഡിനെ സാരമായി ബാധിച്ചു. ബാറ്റിങ് ലൈനപ്പിൽ മാറ്റം വരുത്തി രവീന്ദ്ര ജഡേജയെ സൂര്യകുമാറിന് മുമ്പായി കളത്തിലേക്ക് വിട്ടെങ്കിലും രോഹിത്തിന്റെ ആ തീരുമാനം ഇന്ത്യയെ രക്ഷിച്ചില്ല.