അതിവേഗത്തിൽ കുറ്റമറ്റ രീതിയിൽ അന്വേഷിക്കും, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. മുഖ്യമന്ത്രി

തിരുവനന്തപുരം : ഓയൂരില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അതിവേഗത്തിൽ കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയതായും ആരും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.കുഞ്ഞിനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ 112 എന്ന പൊലീസ് കൺട്രോൾ റൂം നമ്പരിൽ അറിയിക്കേണ്ടതാണ്.

ഓയൂർ‌ സ്വദേശിയായ റെജിയുടെ മകൾ അബിഗേൽ സാറയെ ട്യൂഷന് പോകുമ്പോൾ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു.മോചനദ്രവ്യമായി 10 ലക്ഷം രൂപ നൽകണമെന്ന് രണ്ടുതവണ ഒരു സ്ത്രീയുടെ ഫോൺകോൾ വന്നതായി റിപ്പോർട്ടുണ്ട്.രാവിലെ പത്തുമണിക്ക് 10 ലക്ഷം രൂപ കിട്ടിയാൽ കുട്ടിയെ കൈമാറാനാണ് തങ്ങളുടെ ‘ബോസ്’ പറഞ്ഞതെന്നാണ് സ്ത്രീ ഫോണിൽ പറഞ്ഞത്.

ട്യൂഷന് പോകുമ്പോൾ കാറിലെത്തിയ സംഘം ട്യൂഷന് പോകുകയായിരുന്ന അബിഗേലിനെ തട്ടിക്കൊണ്ടു പോകുമ്പോൾ ഒപ്പമുണ്ടായിരുന്ന സഹോദരനെ കാറിൽ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓയൂർ തട്ടിക്കൊണ്ടുപോകലിന്റെ പിന്നിൽ പൂർവ്വ വൈരാഗ്യമുള്ളവരാകാം എന്ന് ഗണേഷ് കുമാർ എംഎൽഎ പറഞ്ഞു