നഴ്‌സിംഗ് അഡ്മിഷന് കൈക്കൂലി 5 ലക്ഷം,അഡ്മിഷനും കിട്ടിയില്ല പണവും കിട്ടിയില്ല.ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി

കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ചാത്തന്നൂര്‍ സ്വദേശി കെ.ആര്‍.പത്മകുമാർ, ഇയാളുടെ ഭാര്യ, മകൾ എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.അടൂര്‍ പൊലീസ് ക്യാംപിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്. പത്മകുമാറിൻറെ മകൾക്ക് നഴ്സിങ്ങിന് ചേരാനായി അബിഗേലിൻറെ പിതാവ് റെജിക്ക് 5 ലക്ഷം രൂപാ നൽകിയിരുന്നു.അഡ്മിഷൻ കിട്ടിയില്ല. പണവും തിരിച്ചുനല്‍കിയില്ല ഇതാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള കാരണമായി പത്മകുമാർ പറയുന്നത്.

വെള്ളിയാഴ്ച രണ്ടരയോടെയാണ് തെങ്കാശി പുളിയറയിലെ ഹോട്ടലില്‍ നിന്നാണ് പത്മകുമാറിനേയും ഭാര്യയേയും മകളേയും പോലീസ് കസ്റ്റഡിയിലെടുത്തത്.കുറ്റകൃത്യത്തിൽ തൻറെ ഭാര്യക്കും മകൾക്കും ബന്ധമില്ലെന്നാണ് പത്മകുമാർ പറയുന്നത്.പൊലീസ് കസ്റ്റഡിയിലുള്ള പത്മകുമാറിന്റെ മകളുടെ ‘അനുപമ പത്മൻ’ എന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത് 4.98 ലക്ഷം പേരാണ്. ഇൻസ്റ്റഗ്രാമിൽ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്.

ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വീഡിയോകളുടെ റിയാക്ഷൻ വീഡിയോകളാണ്കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷ്യനെ കുറിച്ചുള്ളവയാണ് വീഡിയോകളിൽ ഏറെയും.കുട്ടിയെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ചെന്ന് കരുതുന്ന ഫാം ഹൗസിലെ റംബൂട്ടാൻ വിളവെടുപ്പ് വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.