ചെന്നൈ: ചെന്നൈയിൽ കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം നാലായി. സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരം വീണാണ് മരിച്ചത്. ചെന്നൈ ECR റോഡിൽ ചുറ്റുമതിൽ ഇടിഞ്ഞു വീണ് രണ്ട് പേർ മരിച്ചു. കനത്തെ മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളം രാവിലെ 9 വരെ അടച്ചു. 33 വിമാനങ്ങൾ ബംഗളൂരുവിലേക്ക് വഴി തിരിച്ചു വിട്ടു.
മിഷോങ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറിയതോടെ ചെന്നൈ നഗരത്തിൽ കനത്ത മഴ തുടരുകയാണ്. വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള ആറ് ട്രെയിനുകൾ കൂടി റദ്ദാക്കി. ചെന്നൈയിൽ നാളെയും തിരുവള്ളൂർ കാഞ്ചീപുരം ചെങ്കൽപേട്ട് ചെന്നൈ ജില്ലകൾക്ക് അവധി. കനത്ത മഴയെ തുടർന്ന് ചെന്നൈയിൽ 162 ദുരിതാശ്വാസ ക്യാമ്പുകൾ തുടർന്നു. നോർക്ക ഹെൽപ്പ് ഡെസ്ക്കുകൾ പ്രവർത്തനം തുടങ്ങി.
ശക്തമായ കാറ്റും മഴയും ഇന്ന് രാത്രിയും തുടരും. ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.ആവശ്യ ഘട്ടങ്ങളിൽ വിളിക്കേണ്ട നമ്പർ 9176681818, 9444054222, 9790578608, 9840402784