വൻ തുക സ്ത്രീധനമായി ആവശ്യപ്പെട്ടു.യുവഡോക്ടർ ജീവനൊടുക്കി, സുഹൃത്ത് ഡോ. റുവൈസിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തായ ഡോ. റുവൈസിനെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു.ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തിയാണ് റുവൈസിനെതിരെ കേസെടുത്തിരിക്കുന്നത്.ഷഹന ജീവനൊടുക്കിയതിന് പിന്നാലെ റുവൈസിനെ സംസ്ഥാന ഭാരവാഹിത്വത്തിൽ നിന്ന് പി ജി ഡോക്ടർമാരുടെ സംഘടനയായ കെഎംപിജിഎ നീക്കി.

ഡോ. ഷഹനയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്ദാനം നൽകിയിരുന്നു. ഉയർന്ന സ്ത്രീധനം കിട്ടില്ലെന്ന് വന്നതോടെ വിവാഹത്തിൽ നിന്ന് പിന്മാറിയെന്നും ഇതാണ് ഷഹനയെ മാനസികമായി തളർത്തിയതെന്നും ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു. വൻ തുകയാണ് സ്ത്രീധനമായി ഡോക്ടർ റുവൈസ് ആവശ്യപ്പെട്ടത്. കൂടുതൽ സ്ത്രീധനം ചോദിച്ചത് പിതാവാണെന്നും പിതാവിനെ ധിക്കരിക്കാൻ ആകില്ലെന്ന് റുവൈസ് പറഞ്ഞിരുന്നതായും കഴിയുന്നത്ര സ്ത്രീധനം നൽകാമെന്ന് സമ്മതിച്ചെങ്കിലും റുവൈസ് വഴങ്ങിയില്ലന്നും ഡോ. ഷഹനയുടെ സഹോദരൻ ജാസിം നാസ് പറഞ്ഞു.

ഷഹനയ്ക്ക് റുവൈസിനെ അത്രത്തോളം ഇഷ്ടമായിരുന്നു. റുവൈസ് തയാറായിരുന്നെങ്കിൽ രജിസ്റ്റർ വിവാഹം നടത്തി കൊടുക്കുമായിരുന്നു. പക്ഷെ അതിനും റുവൈസ് തയാറായില്ല.പണമാണ് തനിക്ക് വലുതെന്നാണ് റുവൈസ് ഷഹനയോട് പറഞ്ഞത്. കൂടുതൽ സ്ത്രീധനത്തിനായി സമ്മർദം ചെലുത്തിയ റുവൈസ് വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറിയതാണ് ഡോ. ഷഹനയെ മരണത്തിലേയ്ക്ക് തള്ളിവിട്ടതെന്നും സഹോദരൻ ജാസിം നാസ് ആരോപിച്ചു.

ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞ മന്ത്രി വീണാ ജോര്‍ജ് സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ റുവൈസിനെ സസ്‌പെന്‍ഡ് ചെയ്തു.

റുവൈസിനായി ഹോസ്റ്റലിലും ബന്ധു വീടുകളിലും പോലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. കൊല്ലം ശക്തികുളങ്ങര സ്വദേശിയായ ഡോ. റുവൈസ് ഇന്ന് മുൻകൂർ ജാമ്യാപേക്ഷ നൽകാൻ നീക്കം നടത്തുമെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.ഇന്ന് പുലർച്ചെ കൊല്ലം കരുനാ​ഗപ്പള്ളിയിലെ ബന്ധുവിന്റെ വീട്ടിൽ നിന്ന് കസ്റ്റിഡിയിലെടുത്ത റുവൈസിനെ പോലീസ് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊട.വിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥിനിയായിരുന്നു ഡോ. ഷഹാന