പാലക്കാട്: കശ്മീരിൽ വാഹനപകടത്തിൽ ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു.ചിറ്റൂർ സ്വദേശി മനോജ് ആണ് മരിച്ചത്. അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. സോജില പാസിനടുത്ത് വച്ച് വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ്ഞ്ഞുണ്ടായ അപകടത്തിൽ ചിറ്റൂർ സ്വദേശികളായ അനിൽ (34 ), സുധീഷ് ( 32 ), രാഹുൽ ( 28 ), വിഘ്നേഷ് ( 23 ) എന്നിവർ നേരത്തേ മരിച്ചിരുന്നു.
മലയാളികളെ കൂടാതെ വാഹനം ഓടിച്ചിരുന്ന ജമ്മു കശ്മീർ സ്വദേശിയായ ഇജാസ് അഹമ്മദും അപകടത്തിൽ മരിച്ചു. കാറില്‍ ഡ്രൈവർ ഉൾപ്പടെ ആകെ എട്ടുപേരാണ് ഉണ്ടായിരുന്നത്. നാലു പേർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. 13 പേരുടെ സംഘത്തിൽ ഏഴ് പേർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്..നവംബർ 30ന് ട്രെയിൻ മാർഗമാണ് സംഘം കശ്മീരിലേക്ക് തിരിച്ചത്.