കൊച്ചി: സ്വന്തം മരണം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട ശേഷം യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആലുവ യുസി കോളേജ് കടുപ്പാടം കണ്ണാപടവില്‍ വീട്ടില്‍ ഷെരീഫിന്റെ മകന് അജ്മലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരം 6:30 യോടെയായിരുന്നു സംഭവം നടന്നത്.
മരിക്കുന്നതിന് പത്തുമിനിറ്റ് മുമ്പ് അജ്മൽ ഇന്‍സ്റ്റാഗ്രാമിൽ തന്റെ മരണം സൂചിപ്പിക്കുന്ന തരത്തിൽ പോസ്റ്റ് ഇട്ടിരുന്നു.ദുബായിലായിരുന്ന അജ്മൽ അവിടെ നല്ല ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് മനോവിഷമത്തിലായിരുന്നു.മുറിയില്‍ തൂങ്ങിയ നിലയില്‍ അജ്മലിനെ കണ്ട വീട്ടുകാര്‍ ഉടനെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.