വീട്ടമ്മയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം അയൽവാസി പിടിയിൽ

തിരുവനന്തപുരം:ഭർത്താവ് ആശുപത്രിയിൽ പോയ സമയം നോക്കി വീട്ടമ്മയെ പട്ടാപകൽ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അയൽവാസി അറസ്റ്റിൽ.സംഭവ ദിവസം വൃക്കരോഗിയായ ഇവരുടെ ഭർ‌ത്താവ് തുടർ പരിശോധനയ്ക്കായി മകനോടൊപ്പം ഭർത്താവ് ആശുപത്രിയിൽ പോയ സമയത്തായിരുന്നു അയൽവാസിയുടെ പീഡന ശ്രമം.

ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന വയസായ ഭർതൃമാതാവും മകളും ഉറങ്ങുകയായിരുന്നു. അടുക്കളയിൽ പാചകം ചെയ്തു കൊണ്ടിരുന്ന സ്ത്രീയെ പ്രതി കടന്നുപിടിക്കുകയും പീഡന ശ്രമം വീട്ടമ്മ ചെറുക്കുകയക്ക് ചെയ്തതോടെ പ്രതി വീട്ടില്‍ നിന്ന് ഇറങ്ങിയോടി.വീട്ടമ്മ ബഹളം വെച്ച് ആളുകളെ കൂട്ടിയപ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് വീട്ടമ്മയും ഭര്‍ത്താവും പോലീസില്‍ പരാതി നല്‍കുകയും തുടർന്ന് പൂന്തുറ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.

ഇയാളുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റു. അഞ്ച് മാസം മുൻപാണ് ഇവർ സ്വന്തം വൃക്ക ഭർത്താവിന് ദാനം ചെയ്തത്