ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ വെറുതേ വിട്ട് കട്ടപ്പന അതിവേഗ പോക്സോ കോടതി. പോലീസിന് ബലാത്സംഗവും കൊലപാതകവും തെളിയിക്കാനായില്ല.കേസിൽ നീതി നടപ്പായെന്നും യഥാർഥ പ്രതിയെ കണ്ടെത്താൻ പുനരന്വേഷണം ആവശ്യപ്പെടുമെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു.
2021 ജൂൺ മുപ്പതിനാണ് ആറ് വയസുകാരി കൊല്ലപ്പെട്ടത്. പോലീസ് നിരത്തിയത് കൃത്രിമ സാക്ഷികളെയെന്ന് പ്രതിഭാഗം.നീതി നിഷേധിക്കപ്പെട്ടെന്നും പ്രതി എല്ലാ സംവിധാനങ്ങളെയും വിലയ്ക്കെടുത്തുവെന്നും കുട്ടിയുടെ മാതാവ് ആരോപിച്ചു. . കേസിൽ പുനരന്വേഷണം വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.കോടതിക്ക് പുറത്ത് കുട്ടിയുടെ കുടുംബാംഗങ്ങൾ പ്രതിഷേധിക്കുന്നു.