പാർലമെന്റ് സുരക്ഷാ വീഴ്ച,പ്രതിഷേധക്കാരെത്തിയത് ബിജെപി എംപിയുടെ പാസ്സിൽ

ന്യൂഡല്‍ഹി: സഭയ്ക്കുള്ളിൽ കളര്‍ സ്പ്രേ പ്രയോഗിച്ച രണ്ട് പേർ പാര്‍ലമെന്‍റിനുള്ളില്‍ പ്രവേശിച്ചത് ബിജെപി എംപിയുടെ ഓഫീസ് നല്‍കിയ പാസ് ഉപയോഗിച്ച്‌.ബിജെപി എംപി പ്രതാപ് സിംഹയുടെ ഓഫീസാണ് ഇവര്‍ക്ക് പാസ് നല്‍കിയതെന്ന് ബിഎസ്പി എംപി ഡാനിഷ് അലി പറഞ്ഞു. സംഭവത്തിൽ ഒരു യുവതിയടക്കം നാലുപേരെയാണ് സുരക്ഷാഉദ്യോഗസ്ഥര്‍ പിടികൂടിയത്.

സാഗർ ശർമ്മ, ഡി മനോരഞ്ജൻ എന്നിവരെയാണ് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. തങ്ങള്‍ക്ക് ഒരു സംഘടനയുമായും ബന്ധമില്ലെന്നും ഏകാധിപത്യം അനുവദിക്കില്ലെന്നും പോലീസ് കസ്റ്റഡിയിലുള്ളവർ മാധ്യമങ്ങളോട് പറഞ്ഞു.കളർ സ്പ്രേ ഷൂവിനുള്ളിൽ ഒളിപ്പിച്ചാണ് ഇവർ സഭയ്ക്ക് ഉള്ളിൽ കടത്തിയത്.ഇവരിൽ രണ്ട് പേർ പാര്‍ലമെന്‍റിന് പുറത്ത് നിന്നാണ് പ്രതിഷേധം നടത്തിയത്. ഇവരെ കൂടുതൽ ചോദ്യം ചെയ്യാനായി പാർലമെൻറിലെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.