നോർത്ത് കാരോലിന: അമേരിക്കയിലെ നോർത്ത് കാരോലിനയിൽ കാറിനുള്ളിൽ മകനുമായി ലൈംഗികബന്ധത്തിലേർപ്പെട്ട അധ്യാപികയെ അമ്മ കയ്യോടെ പിടികൂടി. അറസ്റ്റിലായ സൗത്ത് മെക്ലെൻബർഗ് ഹൈസ്കൂളിലെ അധ്യാപിക ഗബ്രിയേല കർത്തായ ന്യൂഫെൽഡ് (26) നെ മെക്ലെൻബർഗ് കൗണ്ടി ജയിലിലേക്ക് മാറ്റിയെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.അധ്യാപികയെ ജാമ്യത്തിൽ വിട്ടയച്ചെങ്കിലും കേസിൽ നടപടികൾ തുടരുകയാണ്.
പതിനെട്ടുകാരനായ വിദ്യാർഥിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട അധ്യാപികയ്ക്കെതിരെ അഞ്ച് കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. റഗ്ബി പരിശീലനത്തിൽ നിന്ന് പതിവായി വിട്ടുനിന്ന മകൻ്റെ സമീപനത്തിൽ സംശയം തോന്നിയ അമ്മ പതിനെട്ടുകാരൻ്റെ മൊബൈൽ ഫോണിൽ ഫാമിലി സോഷ്യൽ നെറ്റ്വർക്കിങ് ട്രാക്കിങ് ആപ് ‘ലൈഫ് 360’ ഇൻസ്റ്റാൾ ചെയ്ത് നിരീക്ഷിച്ചിരുന്നു. സംഭവദിവസം മകനെ കാണാതായതോടെ ഇൻസ്റ്റാൾ ചെയ്ത് ആപ് മുഖേനെ അമ്മ നടത്തിയ അന്വേഷണമാണ് അധ്യാപികയുമായുള്ള മകൻ്റെ ബന്ധം പുറത്തറിയാൻ കാരണമായത്.
സംഭവദിവസം മകനെ കാണാതായ അമ്മ ‘ലൈഫ് 360’ ആപ്പിൽ ട്രാക്ക് ചെയ്തു നഗരത്തിലെ ഒരു പാർക്കിൽ മകനുള്ളതായി കണ്ടെത്തി.പാർക്കിൽ നിർത്തിയിട്ടിരിക്കുന്ന കാറിൽ മകനുള്ളതായി വിവരം ലഭിച്ച അമ്മയ്ക്ക് കാറിനുള്ളിൽ അധ്യാപികയുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന മകനെയാണ് കാണാനായത്.മകനെ കാറിൽ നിന്ന് പുറത്തിറക്കിയ അമ്മ വാഹനത്തിൻ്റെ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചു. കാറിൻ്റെ ചിത്രങ്ങൾ പകർത്തുകയും സ്കൂൾ അധികൃതരെ വിവരമറിയിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.
കായിക പരിശീലനത്തിൽ നിന്ന് പതിവായി വിട്ടുനിന്ന തിൽ സംശയം തോന്നിയ അമ്മ മകൻ്റെ ഫോണിൽ ട്രാക്കിങ് ആപ് ഇൻസ്റ്റാൾ ചെയ്യുകയായിരുന്നു. സ്കൂളിൽ ഇരുവരും തമ്മിലുള്ള ബന്ധം ചർച്ചയായതോടെ കൗമാരക്കാരനെയും അധ്യാപികയെയും ചോദ്യം ചെയ്യാൻ സ്കൂൾ അധികൃതർ വിളിച്ചുവരുത്തിയിരുന്നു.സ്കൂളിലെ സയൻസ് അധ്യാപികയുമായി വിദ്യാർഥിക്ക് ബന്ധമുള്ള വിവരം വീട്ടുകാർക്കും അറിയാമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.