നാസയുടെ പാർക്കർ സോളാർ പ്രോബ് പേടകം സൂര്യന് ഏറ്റവും അടുത്ത്

സൗരയൂഥത്തിലെ ഏറ്റവും ചൂടേറിയ ​ഗ്രഹമാണ് സൂര്യൻ. ഏകദേശം 5,600 ഡിഗ്രി സെൽഷ്യസാണ് സൂര്യന്റെ ഉപരിതലത്തിലെ താപനില. അകത്തേക്ക് പോകുംതോറും അത് ഉയർന്ന് ഏകദേശം 15 ദശലക്ഷം ഡിഗ്രി സെൽഷ്യസ് താപനിലയിൽ വരെ എത്തുന്നു. ഇങ്ങനെ ചുട്ടുപൊള്ളുന്ന സൂര്യന്റെ അടുത്തെത്താൻ സാധിക്കുക എന്നു പറയുന്നത് അത്ര നിസാര കാര്യമല്ല. 2018-ൽ, സൂര്യനെ തൊടാൻ നാസ ഒരു ബഹിരാകാശ പേടകം രൂപകൽപന ചെയ്തിരുന്നു.

പാർക്കർ സോളാർ പ്രോബ് (Parker Solar Probe) എന്നാണ് ഈ പേടകത്തിന്റെ പേര്. പല തവണ സൂര്യന്റെ അന്തരീക്ഷത്തിനു സമീപം പാർക്കർ എത്തിയിരുന്നു. ഇപ്പോൾ പാർക്കർ സോളാർ പ്രോബ് സൂര്യന്റെ ഉപരിതലത്തിന് ഏറ്റവും അടുത്തെത്തിയ വീഡിയോ നാസ പുറത്തു വിട്ടിരിക്കുകയാണ്. ഇത്രയും ഉയർന്ന താപനില ഉള്ള സ്ഥലത്ത് എത്തിയിട്ടും പാർക്കർ കത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.