തിരുവനന്തപുരം: നവ കേരള സദസ്സ് ഇന്ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും.വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തെ മണ്ഡലങ്ങളിൽ പര്യടനം നടത്തും.കൊല്ലത്തെ പര്യടനം പൂർത്തിയാക്കി വൈകിട്ട് വർക്കലയിലാണ് ജില്ലയിലെ ആദ്യ പൊതുയോഗം.
ഇന്നലെ രാത്രി കുന്നത്തൂരിൽ പര്യടനം പൂർത്തിയാക്കി.കൊല്ലം ജില്ലയിൽ പത്തനാപുരത്താണ് നവകേരള സദസ്സ് പര്യടനം ആരംഭിച്ചത്. പത്തനാപുരം, പുനലൂർ, കൊട്ടാരക്കര, കുന്നത്തൂർ നിയമസഭാ മണ്ഡലങ്ങളിലായിരുന്നു ആദ്യ ദിവസത്തെ പര്യടനം.ശനിയാഴ്ച വൈകിട്ട് വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് നവ കേരള സദസിന്റെ സമാപനം.