24.75 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ ഓസ്ട്രേലിയയുടെ ഇടംകൈയ്യൻ പേസർ മിച്ചൽ സ്റ്റാർക്ക് ഐപിഎൽ ന്റെ ചരിത്രത്തിൽ ഏറ്റവും വിലയേറിയ താരമായി മാറി . ഈ കഴിഞ്ഞ ലോകകപ്പിലും മറ്റ് പരമ്പരകളിലും ഓസ്ട്രേലിയയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് .വളരെ ചുരുക്കം സീസണുകളിൽ മാത്രം ഐപിഎല്ലിന്റെ ഭാഗമായി കളിച്ച സ്റ്റാർക്ക് 2014ലാണ് ഐപിഎൽ അരങ്ങേറ്റം കുറിക്കുന്നത്.
ഇന്നത്തെ ലേലത്തിൽ തന്നെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ പേരിൽ രചിക്കപ്പെട്ട റെക്കോർഡാണ് മിച്ചൽ സ്റ്റാർക്കിനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തിരുത്തി കുറിച്ചിരിക്കുന്നത്. 2015ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന്റെ പേസറായിരുന്ന സ്റ്റാർക്കിന് വേണ്ടി ആദ്യ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസുമായിരുന്നു രംഗത്തെത്തിയത്. മുംബൈ പത്ത് കോടി വരെ സ്റ്റാർക്കിന് വേണ്ടി വിളിച്ചു. ഗുജറാത്ത് ടൈറ്റൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലെ പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ . റെക്കോർഡ് സ്ഥാപിച്ച് കെകെആർ സ്റ്റാർക്കിനെ സ്വന്തമാക്കി.
ഇന്ത്യൻ മണ്ണിൽ വെച്ച് നടന്ന ലോകകപ്പിൽ സ്റ്റാർക്ക് മികവ് പുലർത്തിയപ്പോൾ ഫ്രാഞ്ചൈസികളുടെ നോട്ടപ്പുള്ളിയായിരുന്നു 33കാരാനായ ഓസീസ് താരം.