തിരുവനന്തപുരം: തുറമുഖ വകുപ്പ് മന്ത്രി മന്ത്രി അഹമ്മദ് ദേവർ കോവിൽ മന്ത്രി സ്ഥാനം രാജിവെച്ചു. ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജുവും മന്ത്രി സ്ഥാനം രാജിവെക്കും. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് രാജി. ഇടതുമുന്നണി യോഗത്തിന് ശേഷം കെബി ഗണേഷ്കുമാറും , കടന്നപ്പള്ളി രാമചന്ദ്രനും പകരം മന്ത്രിമാരാകും എന്നാണ് റിപ്പോർട്ട്.ഗതാഗത വകുപ്പ് ഗണേഷ് കുമാറിനും, തുറമുഖ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനുമായിരിക്കും.ഒരു രൂപ പോലും ശമ്പള കുടിശ്ശിക ഇല്ലാതെയാണ് താൻ മന്ത്രി സ്ഥാനത്ത് നിന്നും ഇറങ്ങുന്നതെന്ന് ആൻറണി രാജു മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിസഭ രൂപീകരണ സമയത്ത് ഉണ്ടായ ധാരണ പ്രകാരം ഘടകകക്ഷികളായ നാല് എം.എല്‍.എമാരില്‍ രണ്ടുപേർക്ക് രണ്ടര വർഷവും മറ്റ് രണ്ടുപേർക്ക് അടുത്ത രണ്ടരവർഷവുമാണ് തീരുമാനിച്ചത്.നവംബർ അവസാനം നടക്കേണ്ടിയിരുന്ന പുനഃസംഘടന നവകേരള സദസ്സ് നടക്കുന്നതുകൊണ്ടാണ് നീണ്ടുപോയത്.