സംവിധായകനും നടനുമായ മേജർ രവി ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി: ചലച്ചിത്ര സംവിധായകനും നടനും റിട്ടയേർഡ് മേജറുമായ മേജർ രവി ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു.ബിജെപിയിൽ അംഗത്വം എടുത്തതിനു പിന്നാലെ ഡൽഹിയിൽ ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി. നരേന്ദ്ര മോദിയ്ക്കും ബിജെപി കേന്ദ്ര നേതൃത്വത്തിനും നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ച വ്യക്തിയാണ് മേജർ രവി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലുൾപ്പെടെ ഇദ്ദേഹം പാർട്ടിയ്ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങിയിരുന്നു.

കേരള ബിജെപിയിലെ ഭൂരിഭാഗം നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തരവാണെന്നും സ്വന്തം നേട്ടത്തിന് വേണ്ടിയാണ് പലരും പ്രവർത്തിക്കുന്നതെന്നുമുള്ള രൂക്ഷവിമർശനവും ബിജെപി കേരള നേതൃത്വത്തിനെതിരെ ഇദ്ദേഹം നടത്തിയിരുന്നു. മേജർ രവി നഡ്ഡയെ കണ്ട വിവരം ചിത്രങ്ങൾ സഹിതം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ വരും ദിവസങ്ങളിൽ പാർട്ടിയിൽ ചേരാൻ സന്നദ്ധരാവുമെന്നും സുരേന്ദ്രൻ പറഞ്ഞു.