കൊച്ചി : ഫെഫ്ക്കയുടെ പ്രസിഡന്റായി സിബി മലയിലിനേയും ജനറൽ സെക്രട്ടറിയായി ബി. ഉണ്ണികൃഷ്‌ണനേയും കൊച്ചിയിൽ ചേർന്ന വാർഷിക ജനറൽ കൗൺസിൽ യോഗത്തിൽ തെരഞ്ഞെടുത്തു. വർക്കിങ്ങ് ജനറൽ സെക്രട്ടറിയായി സോഹൻ സീനുലാലും ട്രഷററായി സതീഷ് ആർ.എച്ചും തുടരും .
ജി.എസ്. വിജയൻ, എൻ.എം. ബാദുഷ, ശ്രീമതി ദേവി എസ്., അനിൽ ആറ്റുകാൽ, ജാഫർ കാഞ്ഞിരപ്പിള്ളി (വൈസ് പ്രസിഡന്റ്മാർ), ഷിബു ജി. സുശീലൻ, അനീഷ് ജോസഫ്, നിമേഷ് എം., ബെന്നി ആർട്ട് ലൈൻ , പ്രദീപ് രംഗൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് പുതിയ ഭാരവാഹികൾ .
മുഴുവൻ അംഗങ്ങൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി, ആസ്ഥാന മന്ദിര നിർമ്മാണം, കൂടുതൽ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുക എന്നിങ്ങനെ വിവിധ ലക്ഷ്യങ്ങളാണ് പുതിയ കമ്മറ്റിയ്ക്ക് മുന്നിലുള്ളത്.21 അംഗ സംഘടനകളിൽ നിന്നുള്ള 63 ജനറൽ കൗൺസിൽ അംഗങ്ങളാണ് ഭാരവാഹികളെ ഐകകണ്ഠേന തെരഞ്ഞെടുത്തത്