കടയുടെ നെയിം ബോർഡ് ഘടിപ്പിക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

തിരൂർ: തിരുനാവായയിൽ കടയുടെ നെയിം ബോർഡ് ഘടിപ്പിക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. എടക്കുളം അവറാങ്കൽ ദിൽഷാദ് റോഷൻ (20) ആണ് മരണപ്പെട്ടത്.ഖബറടക്കം എടക്കുളം ജുമാ മസ്ജിദിൽ നടക്കും.

തിരുനാവായ ജങ്ഷനിലെ കടയിൽ ഡിസ്പ്ലേ ബോർഡ് സ്ഥാപിക്കാനെത്തിയപ്പോഴാണ് തിരുനാവായ കാദനങ്ങാടി സ്വദേശി അവറാങ്കൽ ഫൈസൽ ബാബുവിൻ്റെ മകനായ ദിൽഷാദിനെ മരണം തേടിയെത്തിയത്. കടയുടെ മുന്നിൽ ബോർഡ് സ്ഥാപിച്ച് താഴെ ഇറങ്ങുമ്പോഴാണ് ഷോക്കേറ്റത്.ഇറങ്ങാൻ ഉപയോഗിച്ച ഇരുമ്പ് കമ്പി, കടയിൽ പുറത്തേക്ക് തള്ളി നിന്ന വയറിൽ തട്ടിയതോടെയാണ് അപകടമുണ്ടായത്.