ന്യൂ ഡൽഹി : ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. ഓൾഡ് ഡൽഹിയിലെ സദാർ ബസാർ മേഖലയിൽ പ്രവർത്തിക്കുന്ന ചായ വിൽപനക്കാരും അയാളുടെ മൂന്ന് സഹായികളും ചേർന്നാണ് 12കാരയായ പെൺകുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. പ്രതിയുടെ ചായകടയിലെ സ്ഥിരം വരുന്ന സ്ത്രീയാണ് പെൺകുട്ടിയെ എത്തിച്ച് നൽകിയത്. സഹായികളായ മൂന്ന് പ്രതികളും പ്രായപൂർത്തിയാകാത്തവരാണ്.
12 മുതൽ 15 വയസ് വരെയാണ് പിടിയിലായ പ്രായപൂർത്തിയാകാത്ത പ്രതികളുടെ പ്രായം.ചായ വിൽപനക്കാരൻ ഉൾപ്പെടെ നാല് പ്രതികളെയും പോലീസ് പിടികൂടി.പുതുവത്സരദിനത്തിൽ ഇവർ ആവശ്യപ്പെട്ട പ്രകാരം ഒരു സ്ത്രീ പെൺകുട്ടിയെ തന്ത്രപൂർവ്വം പ്രതികളുടെ അടുത്തേക്ക് എത്തിക്കുകയായിരുന്നു, പെൺകുട്ടിയെ എത്തിച്ച് നൽകുന്നതിന് സ്ത്രീക്ക് പണം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും ഡൽഹി പോലീസ് അറിയിച്ചു.
പെൺകുട്ടി എത്തിയപ്പോൾ നാല് പേരും ചേർന്ന് കീഴ്പ്പെടുത്തി കൂട്ടമായി ബലാത്സംഗം ചെയ്യുകയായിരുന്നു.പുറത്ത് പറഞ്ഞാൽ പെൺകുട്ടിയെ കൊലപ്പെടുത്തി കളയുമെന്ന് പ്രതികൾ ഭീഷിണിപ്പെടുത്തിയിരുന്നു.ഇക്കാര്യം പെൺകുട്ടി വീട്ടുകാരിൽ നിന്നും മറച്ചുവെച്ചു. പിന്നീട് സഹോദരനോട് ഇക്കാര്യം അറിയിക്കുകയും സഹോദരൻ വീട്ടിലെ മറ്റുള്ളവരെ അറിയിക്കുകയും ചെയ്തു. പെൺകുട്ടിയുടെ വീട്ടികാർ സ്റ്റേഷനിൽ എത്തി പരാതി നൽകി. തുടർന്ന് ഛത്തീസ്ഗഡ് സ്വദേശിയായ ചായ വിൽപനക്കാരനെയും പ്രായപൂർത്തിയാകാത്ത മറ്റ് പ്രതികളെയും പോലീസ് പിടികൂടി.