ആലപ്പുഴ: 14 വയസ്സുള്ള പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് ഇൻസ്റ്റാഗ്രാം വഴി പ്രചരിപ്പിച്ച കൊല്ലം, പടിഞ്ഞാറെകല്ലട വൈകാശിയില്‍ കാശിനാഥന് (20) പിടിയിലായി. 14 വയസ്സുള്ള പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഇൻസ്റ്റാഗ്രാമിലെ വ്യാജ ഐഡിയിൽ നിന്ന് പ്രചരിപ്പിച്ച കാശിനാഥനെ ആലപ്പുഴ കരീലക്കുളങ്ങര പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയുമായി പരിചയത്തിലാകുകയും പിന്നീട് കാശിനാഥന് ഫോട്ടോകള്‍ കൈക്കലാക്കുകയും വ്യാജ ഇന്‍സ്റ്റഗ്രാം ഐഡി ഉണ്ടാക്കി അതിലൂടെ പെണ്‍കുട്ടിയുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് ആലപ്പുഴ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.