ന്യൂഡല്‍ഹി: മാര്‍ച്ച് 15നകം ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് മാലദ്വീപ്. സൈനികരെ പിന്‍വലിക്കാനുള്ള ആവശ്യം പ്രസിഡന്റ് മൊഹമ്മദ് മൊയ്സുവിന്റെയും സര്‍ക്കാറിന്റേയും നയമാണെന്ന് മാലിദ്വീപ് പ്രസിഡന്റ് ഓഫീസ് പബ്ലിക്ക് പോളിസി സെക്രട്ടറി അബ്ദുല്ല നാസിം വ്യക്തമാക്കി.
മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സുവിന്റെ ചൈന സന്ദര്‍ശനത്തിനു ശേഷമാണ് ഈ നിലപാട് കടുപ്പിച്ചത്. ഇന്ത്യ ഔട്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് അധികാരത്തില്‍ എത്തിയ മാലദ്വീപ് പ്രസിഡന്റാണ് മൊഹമ്മദ് മൊയ്സു.മൊഹമ്മദ് മൊയ്സു ചൈനയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതാവാണ്. ടൂറിസത്തെ ചൊല്ലി മാലദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം സ്വരച്ചേര്‍ച്ച ഇല്ലാതായിരുന്നു.