തിരുവനന്തപുരം: നഗരൂർ നന്തായിവനത്ത് നവരസ നാട്യ കലാക്ഷേത്രം നടത്തിവന്ന നന്തായിവനം എസ് എസ് ഭവനിൽ സുനിൽകുമാർ സിന്ധു ദമ്പതികളുടെ മകൾ ശരണ്യ (20) യെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ശരണ്യയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. അച്ഛനും അമ്മയും രാത്രിയിൽ തട്ടുകടയിൽ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.