തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ക്ഷേത്രനഗരിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്.
രാവിലെ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിലേയ്ക്ക് ഹെലികോപ്ടറില്‍ എത്തിയ പ്രധാനമന്ത്രിയെ ദേവസ്വം ഭാരവാഹികള്‍ ചേര്‍ന്നു സ്വീകരിച്ചു. റോഡ് മാര്‍ഗം ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ അദ്ദേഹം അവിടെ വിശ്രമിച്ച ശേഷം വസ്ത്രം മാറി ഗുരുവായൂര്‍ ക്ഷേത്രത്തിലേയ്ക്ക് എത്തി.
മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ കുടുംബസമേതമാണ് പങ്കെടുത്തത്. ജയറാം, ഖുഷ്ബു, ദിലീപ് തുടങ്ങിയ വൻ താര നിരയാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗുരുവായൂരിലെത്തിയത്. ഇന്ന് ഗുരുവായൂരില്‍ വിവാഹതിരാകുന്നവര്ക്ക് പ്രധാനമന്ത്രിയ്ക്ക് ഒപ്പം ഫോട്ടോ എടുക്കാനും അവസരം ഒരുക്കിയിട്ടുണ്ട്.