കോഴിക്കോട്: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ ലക്ഷ്യം കാണുമെന്നും 2024ൽ മോദി വീണ്ടും പ്രധാനമന്ത്രിയാവുമെന്നും പ്രകാശ് ജാവദേക്കർ. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ ബിജെപി പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു.മോദിയുടെ ഗ്യാരണ്ടി കേരളത്തിൽ നടപ്പായി. കർഷകർക്കും സാധാരണക്കാർക്കും മോദി സഹായം നൽകി. അടുത്ത 100 ദിവസത്തിനകം ബിജെപി നേതാക്കൾ എല്ലാ വോട്ടർമാരേയും നേരിട്ട് കാണുമെന്നും ജാവദേക്കർ പറഞ്ഞു.
ഇവിടെ എംഎൽഎമാർ ഇല്ലാഞ്ഞിട്ടു പോലും മലയാളികൾക്ക് മോദി വലിയ പരിഗണന നൽകുന്നുണ്ടെന്നും മോദി തിരുവനന്തപുരത്ത് നിന്ന് ജനവിധി തേടുമെന്നത് ഊഹാപോഹം മാത്രമാണെന്നും ബിജെപി നേതാവ് ജാവദേക്കർ പറഞ്ഞു.
പ്രധാനമന്ത്രി ജനങ്ങൾക്കായി എല്ലാ സൗകര്യങ്ങളും നൽകുമ്പോൾ കേരള സർക്കാർ ഇവിടുത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണ് ചെയ്യുന്നത്. അഴിമതികൊള്ളയും മാസപ്പടിയിലുമെല്ലാംപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിവസ്ത്രനായി കേരള ജനതയുടെ മുന്നിൽ നിൽക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.
കേരളത്തിലെത്തിയ പ്രധാനമന്ത്രിക്ക് ജനങ്ങൾ വൻ സ്വീകരണമാണ് നൽകിയതെന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രധാനമന്ത്രിയുടെ നേതൃത്വപാടവം കേരളത്തിനാവശ്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു