കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍നിന്ന് ഹാഷിഷ് ഓയിലും മൊബൈല്‍ ഫോണും പിടികൂടി. വെള്ളിയാഴ്ച ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നും മൊബൈലും പിടികൂടിയത്. നേരത്തെ ജയിലിനുള്ളില്‍ നിന്ന് കഞ്ചാവടക്കമുള്ള ലഹരിമരുന്നുകള്പിടിച്ചെടുത്തിരുന്നുവെങ്കിലും ഇതാദ്യമായാണ് ഹാഷിഷ് ഓയില്‍ പോലുള്ള ലഹരി മരുന്ന് ജയിലിൽ നിന്നും പിടികൂടുന്നത്.
കാപ്പ കേസില്‍ തടവിലായ പ്രതി സുമേഷില്‍ നിന്നാണ് ഹോമിയോ മരുന്നിന്റെ കുപ്പിയില്‍ ഒളിപ്പിച്ച നിലയില്‍ ഹാഷിഷ് ഓയില്‍ പിടികൂടിയത്. ആറ്, ഏഴ് ബ്ലോക്കുകളില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ജയില്‍ ചാടിയ ലഹരിമരുന്ന് കേസിലെ പ്രതിയെ ഇനിയും പിടിക്കാനായിട്ടില്ല.