ഇളയരാജയുടെ മകളും പിന്നണി ഗായികയുമായ ഭവതരിണി അന്തരിച്ചു

കൊളംബോ: പ്രശസ്ത സംഗീതസംവിധായകന്‍ ഇളയരാജയുടെ മകളും പിന്നണിഗായികയും സംഗീത സംവിധായകയുമായ ഭവതരിണി അന്തരിച്ചു. 47 വയസായിരുന്നു. അര്‍ബുദരോഗബാധയെ തുടര്‍ന്ന് ഭവതരിണി ശ്രീലങ്കയില്‍ ചികിത്സയിലായിരുന്നു. ഭൗതികശരീരം ഇന്ന് ചെന്നൈയിലെത്തിക്കും.

ഭവതരിണി പിന്നണിഗാനരംഗത്ത് ചുവടുവച്ചത് ഇളയരാജയുടെ സംഗീതത്തില്‍ ‘രാസയ്യ’ എന്ന ചിത്രത്തില്‍ പാടിയാണ്. 2000ല്‍ ‘ഭാരതി’ എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തില്‍ പാടിയ ‘മയില്‍ പോലെ പൊണ്ണ് ഒന്ന്’ എന്ന ഗാനത്തിന് ഭവതരിണി മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു.മലയാളചിത്രമായ മായാനദിയായിരുന്നു അവസാന ചിത്രം.

കാര്‍ത്തിക് രാജ, യുവന്‍ ശങ്കര്‍ രാജ എന്നിവര്‍ സഹോദരങ്ങളാണ്. 2002 ല്‍ രേവതി സംവിധാനം ചെയ്ത ‘മിത്ര്, മൈ ഫ്രണ്ട്’ എന്ന ചിത്രത്തിന്റെ സംഗീതസംവിധായികയായിരുന്നു ഭവതരിണി