തിരുവനന്തപുരം: വെള്ളയാണി വവ്വാമൂല കായലിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. വിഴിഞ്ഞം ക്രൈസ്റ്റ് നഗർ കോളേജിലെ വിദ്യാർത്ഥികളായ മുകുന്ദൻ ഉണ്ണി, ഫെഡ്റിൻ, ലിനോൺ എന്നിവരാണ് മരിച്ചത്.വിഴിഞ്ഞത്തു നിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
അവധി ആഘോഷിക്കാൻ വെള്ളയാണിയിൽ എത്തിയ നാലംഗ സംഘം കായലിൽ കുളിക്കുന്നതിനിടയിൽ ആയിരുന്നു അപകടമുണ്ടായത്. മണൽ മാഫിയകൾ മണ്ണ് മാറ്റിയ കുഴിയിൽ അകപ്പെട്ടായിരുന്നു അപകടം.