കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവർത്തകരെ കരുതൽ കസ്റ്റഡിയിൽ എടുക്കാത്തതിൽ പ്രതിഷേധിച്ച് നടു റോഡിലിരുന്ന് ഗവർണർ

കൊല്ലം: കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവർത്തകരെ കരുതൽ കസ്റ്റഡിയിൽ എടുക്കാത്തതിനെ ചോദ്യം ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തിൽ നിന്ന് ഇറങ്ങി  റോഡിലരികിലിരുന്ന് പ്രതിഷേധിച്ചു.കൊല്ലം നിലമേൽ ആയിരുന്നു നാടകീയ സംഭവങ്ങൾ.

കരിങ്കൊടി കാണിക്കുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരെ കരുതൽ കസ്റ്റഡിയിൽ എടുത്തില്ല എന്ന് പോലീസിനോട് ചോദിച്ചു കൊണ്ടാണ് ഗവർണറുടെ അസാധാരണമായ നീക്കം. പോലീസിൻ്റെ നടപടിയിലും ഗവർണർ പ്രതിഷേധിക്കുകയും പോലീസിനെ ശകാകരിക്കുകയും ചെയ്തു..ഗവർണർ എത്തും മുൻപ് തന്നെ ഗോ ബാക്ക് മുദ്രാവാക്യവുമായി എസ്എഫ്ഐ പ്രവർത്തകർ സ്ഥലത്ത് എത്തിയിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയെ ഫോണിൽ വിളിക്കുകയും, വിഷയത്തിൽ പരാതി പറയുകയും ചെയ്ത ഗവർണർ പ്രവർത്തകർക്കെതിരെ നടപടി എടുക്കാതെ നിലമേൽലിൽ നിന്നും മടങ്ങില്ലെന്ന നിലപാടിലായിരുന്നു.