പാറ്റ്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചു. ഇന്നു രാവിലെ ചേർന്ന നിയമസഭാകക്ഷിയോഗത്തിന് ശേഷമാണ് നിതീഷ് കുമാർ ഗവർണർക്ക് രാജി സമർപ്പിച്ചത്. ഇന്ന്(ഞായറാഴ്ച്ച) വൈകിട്ട് തന്നെ എൻഡിഎ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും സൂചനയുണ്ട്.
പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് ഞായറാഴ്ച ഇന്ന് വൈകുന്നേരം 4 മുതൽ 5 വരെ നടക്കും.രാജ്ഭവനിലെ ദർബാർ ഹാളിൽ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് മഹാസഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്താകും. അഞ്ചാം തവണയാണ് ബീഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്.
ഏറെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് ബീഹാറില്‍ ബിജെപിയുടെയും ജെഡിയുവിന്‍റെയും പുതിയ സർക്കാർ രൂപീകരണം. ദിവസങ്ങൾക്ക് മുമ്പ് തന്നെ നിതീഷ് ബിജെപിയുമായ കൈകോർക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ഭാരത് ജോഡോ ന്യയ് യാത്രയിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യ സഖ്യത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് നിതീഷ് കുമാറിന്റെ ഈ രാജി.