തിരുവനന്തപുരം: കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി ഓച്ചിറ സ്വദേശി ഷാജഹാൻ പിടിയിലായി. നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിളിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഈഞ്ചക്കൽ ബൈപ്പാസ് റോഡിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
മംഗളൂരുവിൽ നിന്നും മയക്കുമരുന്ന് വാങ്ങി തിരുവനന്തപുരം നഗരം കേന്ദ്രമാക്കി കച്ചവടം നടത്തി വരുന്ന ഇയാൾ എക്സൈസിന്റെ നിരീക്ഷണ വലയത്തിലായിരുന്നു. ഇയാളുടെ കയ്യിൽ നിന്നും 19 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തതായി എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.പ്രദേശത്ത് പരിശോധന കർശനമാക്കിയിട്ടുണ്ട്.