മരിച്ചു എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം താൻ മരിച്ചിട്ടില്ല എന്ന് പൂനം പാണ്ഡെ. മരണവാർത്ത പുറത്തുവിട്ടത് കൊണ്ട് പൂനം ഉദ്ദേശിച്ചതിന്റെ യഥാർത്ഥ കാരണം സെർവിക്കൽ കാൻസർ അവബോധത്തിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത് എന്ന് പൂനം ഇൻസ്റ്റാഗ്രാമിൽ വന്നു പറഞ്ഞു. സെർവിക്കൽ കാൻസർ മൂലം പൂനം പാണ്ഡെ മരിച്ചതായി അവരുടെ മാനേജർ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സ്ഥിരീകരിച്ചതിനെ തുടർന്നാണ് പൂനം പാണ്ഡെയുടെ മരണം വാർത്തയായി പ്രസിദ്ധീകരിച്ചത്.
അന്ത്യകർമങ്ങളോ, മറ്റു വിവരങ്ങളോ ഒന്നും പുറത്തുവരാത്ത സാഹചര്യത്തിൽ പലരും സംശയം പ്രകടിപ്പിച്ചിരുന്നു.പൂനത്തിന്റെ ടീമിനെയോ കുടുംബത്തെയോ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചവർക്കൊന്നും അവരെ ലഭ്യമായിരുന്നില്ല. ഇതും ദുരൂഹത വർധിപ്പിച്ചു. മുൻപും നിരവധി അവസരങ്ങളിൽ പൂനം പാണ്ഡെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.
ടീം ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് വിജയിച്ചാൽ താൻ വിവസ്ത്രയാകും എന്നായിരുന്നു പ്രഖ്യാപനങ്ങളിൽ ഒന്ന്. സാം ബോംബെ എന്നയാളെ വിവാഹം ചെയ്ത് അധിക ദിവസങ്ങൾ കഴിയും മുൻപേ ഗാർഹിക പീഡന പരാതി ഉയർത്തി പൂനം വീണ്ടും വാർത്തകളിൽ മടങ്ങിയെത്തി. വാസ്തവമല്ലാത്ത സ്വന്തം മരണ വാർത്ത പബ്ലിസിറ്റി ആക്കി മാറ്റിയ പൂനം പാണ്ഡെ ഇനി എന്തെല്ലാം വിവാദങ്ങളുമായാണ് വരും ദിവസങ്ങളിൽ കാണുക എന്ന് പറയാനാകില്ല