തിരുവനന്തപുരം: മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ചൊവ്വാഴ്ച ഇഡിയുടെ കൊച്ചി ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് മുൻ മന്ത്രി തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്നും ഇ ഡി.
പലതവണ തോമസ് ഐസക്കിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഹാജരാകാതെ ഒഴിഞ്ഞു മാറുകയായിരുന്നു. മാത്രമല്ല ഇഡിയുടെ സമൻസ് ചോദ്യം ചെയ്തു കൊണ്ട് തോമസ് ഐസക് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
ഇഡിയുടെ സമൻസ് ചോദ്യം ചെയ്തു കൊണ്ട് തോമസ് ഐസക് നല്കിയ ഹർജിയിൽ ഹൈക്കോടതി ഇഡിക്ക് നോട്ടീസ് അയച്ചിരുന്നു. നോട്ടീസിൽ ഹർജി ഈ മാസം ഒൻപതിനു പരിഗണിക്കുന്നതിനു മുൻപായി മറുപടി നൽകണമെന്ന നിർദ്ദേശവും നൽകിയിരുന്നു. ഇതിനിടെയാണ് ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് പുതിയ നോട്ടീസ് ഇഡി തോമസ് ഐസക്കിന് നൽകിയത്.