മാനന്തവാടി: ഇന്നു രാവിലെ അതിര്‍ത്തിയിലെ വനത്തിൽ നിന്നെത്തിയ കാട്ടാന പടമലയിലെ ജനവാസ മേഖലയിലെത്തി വീടിന്റെ ഗേറ്റും മതിലും തകര്‍ത്ത് അകത്ത് കടന്ന് ഒരാളെ കൊന്നു. പടമല സ്വദേശി അജിത്താണ് മരിച്ചത്.കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് വയനാട്ടിലിറങ്ങിത്.പണിക്ക് ആളെ വിളിക്കാൻ പോയി മടങ്ങുമ്പോൾ ആനയുടെ മുന്നിൽ പെടുകയായിരുന്നു.
മാനന്തവാടി നഗരസഭയിലെ 4 വാർഡുകളായ കുറുക്കന്മൂല, പയ്യമ്പള്ളി കുറുവ, കാടൻകൊല്ലി എന്നിവിടങ്ങലിൽ 144 പ്രഖ്യാപിചിരിക്കുകയാണ്.കർണാടകയിൽ നിന്ന് പിടിച്ച് റേഡിയോകോളർ ഘടിപ്പിച്ച് വിട്ട ഈ ആന മാസങ്ങൾക്കു മുമ്പ് വയനാട് വന്യജീവി സങ്കേതത്തിലും പിന്നീട് സൗത്ത് വയനാട് വനം ഡിവിഷനിലും എത്തിയിരുന്നതായി റിപ്പോർട്ടുണ്ട്.
വളരെയേറെ ഉൽക്കണ്ഠ ഉണ്ടാക്കുന്ന വാർത്തകൾ ആണ് വയനാട്ടിൽ നിന്ന് വരുന്നത്. ആനയെ കാട്ടിലേക്ക് തിരിച്ച് അയക്കാൻ ഉള്ള ശ്രമം ആണ് നോക്കുന്നുണ്ടെന്നും വനം വകുപ്പ് ചെയ്യാനുള്ള കാര്യങ്ങൽ ചെയ്യുന്നുണ്ടെന്നും കൂടുതൽ ദൗത്യ സംഘത്തെ അയച്ച് ഇപ്പോഴത്തെ അവസ്ഥ പരിഹരിക്കുമെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രന് പറഞ്ഞു.