മിനിമം ഗ്യാരൻറിയുമായി തീയേറ്ററിലെത്തിയ “പ്രേമലു” അതി ഗംഭീര പ്രേക്ഷക പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത് 3 കോടിയാണ്.ഞെട്ടിക്കുന്ന ബോക്സോഫീസ് കളക്ഷനുമായി മൂന്നാമത്തെ ബോക്സോഫീസ് ഹിറ്റായി മാറുന്നു.തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ‘പ്രേമലു’ ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുമ്പോൾ ഹാട്രിക്ക് വിജയം നേടിയ സംവിധായകൻ കൂടി ആവുകയാണ് ഗിരീഷ്.
നസ്ലെൻ, മമിത ബൈജു ജോഡികളുടെ പ്രകടനം അതിഗംഭീരമെന്നാണ് വിലയിരുത്തുന്നത്.ഓരോ ദിവസവും കൂടുതൽ തീയേറ്ററുകളിലേയ്ക്ക് റിലീസ് ചെയ്യുകയാണ് ചിത്രം.എല്ലാ പ്രായത്തിലുള്ളവരെയും ഒരു പോലെ ചിരിപ്പിച്ചാണ് പ്രേമലു തീയ്യേറ്ററിൽ മുന്നേറുന്നത്. വൈകാരികമായി സ്പർശിക്കാനും പൊട്ടിചിരിപ്പിക്കാനും ‘പ്രേമലു’ വിനു കഴിഞ്ഞു എന്ന് പ്രേകഷകർ തന്നെ പറയുന്നു.വരുന്ന ദിവസങ്ങളിലും ചിത്രത്തിന് ഗംഭീര കളക്ഷൻ തന്നെ ലഭിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന “പ്രേമലു”വിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ്.അഖില ഭാർഗവൻ, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സുഹൈല്‍ കോയയും ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്ണു വിജയും.
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ,ഫഹദ് ഫാസിൽ,ശ്യാം പുഷ്കരൻ എന്നിവർ നിർമ്മിക്കുന്ന പ്രേമലുവിലെ ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ് , വി എഫ് എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.