കൊച്ചി : എറണാകുളം തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ തിരുവനന്തപുരം സ്വദേശി വിഷ്ണു മരിച്ചതായി നഗരസഭ വൈസ് ചെയര്മാന് അറിയിച്ചു.പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങൾ വാഹനത്തില്‍ നിന്ന് മാറ്റുന്നതിനിടെയായിരുന്നു പൊട്ടിത്തെറി.
ഫയർ ഫോഴ്സ് എത്തി തീയണച്ചു.ഇന്ന് രാവിലെ 10.30-ഓടെയാണ് സ്ഫോടനം ഉണ്ടായത്.സ്ഫോടനത്തെ തുടര്‍ന്ന് സമീപത്തെ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
പടക്കങ്ങൾ സൂക്ഷിക്കുന്നതിനുള്ള ലൈസൻസ് ഇല്ലാതെയാണ് ഇവിടെ പടക്കങ്ങള്‍ കൊണ്ടുവന്നത്.