ഗാസ : ഗാസയിലെ ഖാന് യൂനിസി നസ്സര്‍ ആശുപത്രിയില്‍ ഇസ്രയേല്‍ വൈദ്യുതി ബന്ധം വിഛേദിച്ചതിനെ തുടർന്ന് ചികിത്സ മുടങ്ങി രോഗികൾ കൂട്ടത്തോടെ മരിച്ചു.സംഭവം മനുഷ്യത്വ രഹിതവും അപലപനീയവുമെന്ന് മാണെന്നാണ് ലോകാരോഗ്യ സംഘടന.
ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് വ്യാഴാഴ്ച നിരവധി പേരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഖാന് യൂനിസിലെ ആശുപത്രിയില്‍ വൈദ്യുതി ബന്ധം വിഛേദിച്ചത്. വെള്ളം ചൂടാക്കാനോ ഭക്ഷണം പാകം ചെയ്യാനോ പോലും ഉള്ള സൊകര്യം ആശുപത്രിയിൽ ഉണ്ടായില്ലെന്നും, ഇതിനിടെ രണ്ടു ഗർഭിണികൾ ആശുപത്രിയിൽ പ്രസവിക്കുകയും ചെയ്തുവെന്ന് അധികൃതർ പറയുന്നു.
പലസ്തീനിൽ വെടിനിര്‍ത്തലിന് പ്രേരിപ്പിക്കുന്ന അമേരിക്ക ഇസ്രയേലിലേക്ക് KMU-572 ജോയിന്റ് ഡയറക്ട് അറ്റാക്ക് മ്യൂണിയന്‍സും (JDAMs) MK-82 500 പൗണ്ട് (227kg) ബോംബുകളും ഉള്‍പ്പെടുന്ന കൂടുതല്‍ ബോംബുകളും ആയുധങ്ങളും അയയ്ക്കാന്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. എഫ്എംയു-139 ബോംബുകള്‍ ഉൾപ്പെടെ ദശലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന സൈനിക സഹായമാണ് യുഎസ് ഇസ്രയേലിന് നല്‍കാനൊരുങ്ങുന്നത്.